Tuesday, February 12, 2013

ഈ മഴയും ഈ വേനലും...


ഈ മഴയും ഈ വേനലും...
ഇന്നലെ കണ്ട സ്വപ്നങ്ങളെ  പോല്‍ മാഞ്ഞു പോകും..
വീണ്ടും പുതുമഴ വരും,നിലാവും പുലരിയും വരും...
എല്ലാം ഓര്‍മ്മകളാകും ....
എല്ലാം മറവികള്‍ക്ക് വഴി മാറി കൊടുക്കും..
എങ്കിലും ,അപ്പോഴും ഞാനി വഴിയരികില്‍ കാത്തുനില്‍ക്കുന്നുണ്ടാകും..
ഒരിക്കലും പൂക്കാത്ത ആ പൂക്കാലത്തെ സ്വപ്നം കണ്ടു കൊണ്ട്..

Monday, December 31, 2012

പാതകള്‍........................!!!.............................


നമ്മലൊരുമിച്ചു ഒരു മഴക്കാലം പോലും  പങ്കിട്ടിരുന്നില്ല ...
എന്നിട്ടും നീ പിരിഞ്ഞു പോയപ്പോള്‍ എനിക്ക് നഷ്ടപെട്ടത് ഞാന്‍ കാത്തിരുന്ന ഒരായിരം മഴക്കാലങ്ങള്‍ ആയിരുന്നു...
                                                 തിരികെ നടന്നപ്പോള്‍ ഒന്ന് ഞാന്‍ വലിച്ചെറിഞ്ഞു....
അതെന്‍റെ ഹൃദയമായിരുന്നു...ഇനിയും ആഗ്രഹിക്കാനും വേദനിക്കാനും അതിനു കഴിയില്ലായിരുന്നു....
പാത വിജനമായി കിടക്കുന്നു ..
പകുതി പോലും പിന്നിട്ടട്ടില്ല..
തിരിഞ്ഞു നോക്കാതെ ഞാന്‍ പതുക്കെ നടന്നു നീങ്ങി...ഓര്‍മ്മകളെ ശപിച്ചു കൊണ്ട്...!!!!!!  

Sunday, December 30, 2012

ഇന്നത്തെ കാലത്ത് ........



തിരിച്ചു നടന്നപ്പോള്‍ ഇടവഴി മുഴുവന്‍ ചെളി പിണ്ടിയായി  കിടക്കുന്നു..
ഇത് വഴി തന്നെയാണ് അയാള്‍ വന്നതും ,അപ്പോള്‍ ഇങ്ങനെ തന്നെയായിരുന്നോ??
ഓര്‍മ്മ കിട്ടുന്നില്ലല്ലോ...എപ്പോഴാണ് മഴ പെയ്തത്...അതോ പോന്നപോള്‍ മഴ ഉണ്ടായിരുന്നോ??? ഓര്‍മ്മകള്‍ എവിടെയാണ് കൈവിട്ടു പോകുന്നത് ....
തല മരവിക്കുന്നത് പോലെ...!!!

                           രാവിലെ പോന്നപ്പോള്‍ അമ്മ കുട തന്നിരുന്നു...
പക്ഷെ കുട ???എന്താണ് സംഭവിക്കുന്നത് ??...
വഴിയിലങ്ങനെ എത്ര നേരം നിന്നു  എന്നറിയില്ല....

കുഞ്ഞ് ഇവിടെ നിക്കെണോ??? അമ്മ പേടിച്ചിരിക്കെണ് ..വേഗം അങ്കട് ചെന്നോളു ....

ഗൊവിന്ദെട്ടന്റെ പെട്ടന്നുള്ള ശബ്ദം  അയാളില്‍ ഞെട്ടലുണ്ടാകി...തലയിലെന്തോ പൊട്ടി ചിതറിയത് പോലെ .....

ഗൊവിന്ദെട്ടന്‍ മുമ്പേ നടന്നോളു ..ഞാന്‍ വന്നോളാം ....

മം ....ചെരുപ്പ് ഊരി കയ്യില്‍ പിടിച്ചോ ..ചെളിയില്‍ പൂണ്ടു പോവണ്ട ...
പിന്നെ കുഞ്ഞേ ...കഴിഞ്ഞത് കഴിഞ്ഞു..ഇന്നത്തെ ഈ കാലത്ത് ഇതൊക്കെ  പതിവാ ..കുഞ്ഞതോര്‍ത്തു ഇങ്ങനെ...
ഗൊവിന്ദെട്ടെന്‍ പറഞ്ഞത്    മുഴുവനാക്കാതെ നിര്‍ത്തി..പിന്നെ ഒന്നും മിണ്ടാതെ ഇരുള് വീഴാന്‍ തുടങ്ങിയ വഴിയിലൂടെ പതുക്കെ നടന്നു നീങ്ങി ....

"ഇന്നത്തെ കാലത്ത് ഇതൊക്കെ പതിവാ "..എത്ര ലാഘവത്തോടെ അയാളത് പറഞ്ഞു...

ചെരുപ്പ് ഊരി  പതുക്കെ നടന്നു...തണുത്ത മണ്ണ് കാലില്‍ അമര്‍ന്നപ്പോള് എന്തോ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ...മഴ ചാറാന്‍ തുടങ്ങിയിരുന്നു...

അമ്മ വാതില്‍ക്കെ തന്നെ കാത്തു നിക്കുന്നുണ്ടായിരുന്നു...
നീ മഴ നനഞ്ഞോ ?കുട എവിടെ???

ഉത്തരമൊന്നും പറഞ്ഞില്ല...അവര്‍ ഉത്തരമൊന്നും പ്രതിക്ഷിച്ചിരുന്നുമില്ല..
പതുക്കെ ഒന്നും മിണ്ടാതെ സാരി തലപ്പ്‌ കൊണ്ട് തല തുടച്ചു തന്നു .. കാലു കഴുകാന്‍ വെള്ളം എടുത്തു തന്നപ്പോള്‍ ...അവരുടെ മുഖത്തു എന്തോ പെട്ടന്നൊരു ഭയം...

"  നിന്റെ ചെരുപ്പ്"   അമ്മയുടെ ശബ്ദം ഇടറിയിരുന്നു...
"ചെരുപ്പ്" ....അയാള്‍ ഓര്‍ക്കാന്‍ ശ്രമിച്ചു..

പിന്നെ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി..കസേരയില്‍ ഇരുന്നു...

താഴെ അപ്പു വരച്ച ചിത്രങ്ങള്‍ ചിതറി കിടന്നിരുന്നു...
പല നിറത്തിലുള്ള ചിത്രങ്ങള്‍..... ..,....പൂക്കള്‍ പുഴകള്‍........,.....നിറങ്ങളുടെ ഉത്സവം തീര്‍ത്ത പോലെ...പച്ച,മഞ്ഞ,ചുവപ്പ്..റോസ് ....

റോസ്........

ഇളം റോസ് നിറത്തിലുള്ള അവളുടെ ചുണ്ടുകള്‍ ..മനസ്സിലേക്ക് പെട്ടന്ന് വന്നത് അതാണ്‌ ....
പിന്നെ ആ ഓര്‍മ്മ മോര്‍ച്ചറിയിലെ കറുത്തു കരുവാളിച്ച ചുണ്ടുകളുടെതായി  മാറി....അതവള്‍ തന്നെയായിരുന്നോ???
വീണ്ടും തല മരവിക്കുന്നത് പോലെ.......
ഇന്നത്തെ കാലത്ത് ഇതൊക്കെ പതിവാ ".. ഗോവിന്ദെട്ടന്റെ  ശബ്ദം തലയിലിരുന്നു മുഴുങ്ങുന്നത് പോലെ...

പുറത്തു മഴ കൂടിക്കൊണ്ടിരുന്നു....കട്ടിലില്‍ മഴയുടെ ശബ്ദവും കേട്ട് കിടന്നപ്പോള്‍ ഓര്‍ത്തത്‌ മുഴുവന്‍ ഇ രാത്രി സമാധാനമായി ഉറങ്ങാന്‍ കഴിയുന്നവരെ കുറിച്ചായിരുന്നു...
 എപ്പോഴോ ഉറങ്ങിയപ്പോള്‍ അയാള്‍ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു മഴക്കാലം  സ്വപ്നം കാണുകയായിരുന്നു...മഴയുടെ താളവും ശ്രവിച്ചു അമ്മയുടെ മടിയില്‍ കിടക്കുകയായിരുന്നു അയാളപ്പോ ...
പുറത്തെ ബഹളം കേട്ടാണ്  ഉണര്‍ന്നത്..നേരം വെളുത്തോ ????അയാള്‍ ക്ലോക്കിലേക്ക് നോക്കി...12 മണി ആകാന്‍ പോകുന്നതെയോള്ളൂ ....
താഴെ അമ്മയും ചേച്ചിയും എല്ലാരുമുണ്ട്...എന്താ കാര്യം...???അയാള്‍ അമ്മയെ നോക്കി...അമ്മയുടെ കണ്ണുകള്‍ താഴെ എല്ലാം നഷ്ടപെട്ട പോലെ ഇരിക്കുന്ന ഗോവിന്ദെട്ടേന്‍റെ മുഖത്ത് വന്നു നിന്നു ....

അയാള്‍ ഒന്നും മനസിലാകാതെ അമ്മയെ വീണ്ടും നോക്കി...
മോനേ ...ഗോവിന്ദന്റെ മകള് ഇതുവരെ കോളേജില്‍ നിന്ന് വന്നട്ടില്ല...
ഇതുവരെ അന്വേഷിക്കുകയായിരുന്നു...ഒരു വിവരവുമില്ല..അമ്മ പറഞ്ഞു നിര്‍ത്തി....

അപ്പോഴേക്കും മഴ നിന്നിരുന്നു...എന്തോ ഒരു നിശബ്ദത അവിടെ തളം കെട്ടി നിന്നിരുന്നു ...ഓര്‍മ്മ വച്ച കാലം മുതല്‍ ഗൊവിന്ദെട്ടെനും മകളും വീട്ടിലെ ഒരു അംഗങ്ങളെ  പോലെ തന്നെയായിരുന്നു...

നേരം വെളുക്കാറായപ്പോഴേക്കും വീടിന്റെ   മുറ്റം നിറയെ ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു....
അയാള്‍ മുറിയില്‍ തന്നെ ഇരിക്കുകയായിരുന്നു.....അത്രയും ബഹളത്തിന്റെ ഇടയിലും അയാള്‍ ഉറങ്ങാന്‍ ശ്രമിക്കുകയായിരുന്നു...എത്ര ശ്രമിച്ചിട്ടും അടുത്ത് വരാന്‍  കൂട്ടാക്കാത്ത ഒരു വാശി ക്കാരിയെ പോലെയായിരുന്നു ഉറക്കം അയാള്‍ക്ക്‌ ..........

ദിവസങ്ങള്‍ കഴിഞ്ഞു....
ആയാളാ  മുറിയില്‍ തന്നെ ഒതുങ്ങി കൂടാന്‍ ശ്രമിക്കുകയായിരുന്നു..
ഇടയ്ക്കു അയാളുടെ അമ്മ മാത്രം ഒന്നും മിണ്ടാതെ മകന്റെ അടുത്ത് കുറച്ചു നേരം വന്നിരിക്കുമായിരുന്നു...

ഗൊവിന്ദെട്ടന്റെ മകളുടെ മരവിച്ച ശരിരം കോളേജിന്റെ കുറച്ചു ദൂരെയുള്ള കുറ്റിക്കാട്ടില്‍ നിന്നും കിട്ടിയട്ടും അധികം ദിവസമായിട്ടുണ്ടായിരുന്നില്ല ..

അന്ന് വൈകുന്നേരം അയാള്‍ ആ മുറിയില്‍ നിന്ന് പുറത്തിറങ്ങി...ഇട വഴി എത്തിയപ്പോളാണ്  എതിരെ വരുന്ന ഗൊവിന്ദെട്ടനെ ശ്രദ്ധിച്ചത്...
വെറും 4 ദിവസം കൊണ്ടായാള്‍ പടു കിളവനെ പോലെയായിരിക്കുന്നു...അയാളെ   കണ്ടപ്പോ ഗോവിന്ദന്‍റെ കണ്ണ് നിറഞ്ഞു...
 അയാളുടെ മുഖത്ത് അപ്പോള്‍ തികച്ചും നിര്വികര്യത ആയിരുന്നു...
പിന്നെ...അയാള്‍ ഒന്ന് നിര്‍ത്തിയട്ടു  പറഞ്ഞു തുടങ്ങി ...കഴിഞ്ഞത് കഴിഞ്ഞു..ഇന്നത്തെ ഈ കാലത്ത് ഇതൊക്കെ  പതിവാ  ഗൊവിന്ദെട്ടാ ..!!!!!!!! ഇനി അതോര്തിങ്ങനെ...

ഇടുത്തി വീണത്‌ പോലെയുള്ള ഗോവിന്ദന്റെ മുഖം അയാള്‍ കുറച്ചു നേരം നോക്കി നിന്നൂ .....
പിന്നെ അയാളുമാ ഇരുട്ടില്‍ പതുക്കെ പോയി മറഞ്ഞു...!!!!!!!













Wednesday, December 26, 2012

ഒരു അസ്തമയത്തിന്‍റെ വേര്‍പ്പിരിയല്‍ ...

                                            
                                              

                                          അതൊരു വൈകുന്നേരമായിരുന്നു .ഏപ്രില്‍ മാസത്തെ ചൂടിലും കോഫി ഹൗസിലിരുന്നു  കാപ്പി കുടിക്കാന്‍ ഒരു രസം തോന്നി...
അവളെന്നോട് എന്തൊക്കെയോ പറയുന്നുണ്ട്.റഷ്യന്‍  നോവലിസ്റ്റ് ദസ്ത്യൊവസ്കിയില്‍ തുടങ്ങി ഇപ്പോള്‍ കോഫി ഹൗസിലെ കട്ട്ലെടിന്റെ രുചിയെ കുറിച്ചാണ് പറയുന്നത്....
എങ്ങനെയാണ് ഇവള്‍ക് ഒരേ സമയം ഒട്ടും ബന്ധമില്ലാത്ത കാര്യങ്ങളെ കുറിച്ച് ഇങ്ങനെ സംസാരിക്കാന്‍ കഴിയുന്നത്....
ഈ പെണ്‍ക്കുട്ടികളെല്ലാം ഒരു വല്ലാത്ത നിഗൂഡതയാണു..എന്താണെന്നു വ്യക്ത്തമായി പറയാന്‍ കഴിയാത്ത എന്തോ ഒന്ന്...

നാഷണല്‍ സെമിനാറിലും  തകര്‍ത്തുവെന്ന് കേട്ടല്ലോ..??
എന്തായിരുന്നു ടോപ്പിക്ക് ?? അവള്‍ പെട്ടന്ന് ചോദി ച്ചു ...

കറ്റ്ലെറ്റില്‍  നിന്ന് എത്ര പെട്ടന്ന്  നാഷണല്‍ സെമിനാറില്‍ എത്തുമെന്ന് വിചാരിച്ചില്ല....
     ഒഹ് !!! 
   അറിയാതെ നാവില്‍ നിന്ന് ചാടി പോയതാണ്..
ഇനി  പിണ ക്കമാവും പിന്നെ പരിഭവം ...
സത്യത്തില്‍ പ്രേമിക്കാന്‍ പുറപ്പെടുമ്പോള്‍ ഇങ്ങനെയൊക്കെ ആണെന്നറി ഞ്ഞിരുന്നെങ്കില്‍ ഒന്ന് കൂടി ആലോചിച്ചേനെ ...
 പക്ഷെ വിചാരിച്ചതു  പോലെ ഒന്നും നടന്നില്ല...
അവള്‍ കട്ട്ലെറ്റ്  തീര്‍ക്കുന്ന തിരക്കിലായിരുന്നു..
.
ഞാന്‍ പെട്ടന്ന് പറഞ്ഞു.. "lack of human values in modern society"
ആഹാ !! ഇതൊരു കോമണ്‍ ടോപ്പിക്ക് അല്ലെ...ഇതിലെന്താ തകര്‍ക്കാന്‍......... ....അവള്‍ ഗൗരവത്തില്‍  പറഞ്ഞു...
ഹം ...!!വിവരമില്ലെങ്കിലും ചിലപ്പോഴൊക്കെ ഇവള്‍ ഇതുപ്പോലെ ഓരോന്ന് ചോദിക്കും..

        'എത്ര കോമണ്‍  ആയാലും ഇത്രയും റെലവന്‍റെ ആയ ടോപ്പിക്ക് വേറെ ഇല്ല..'പിന്നെ നിങ്ങളെ പോലെയുള്ള ഇന്നത്തെ തലമുറക്ക് നഷ്ട്ടപെട്ടു കൊണ്ടിരിക്കുന്നതും ഇത് തന്നെയാണല്ലോ...!!!പെട്ടന്ന് എന്തോ ആവശം ശരിരമാകെ വന്നു നിറഞ്ഞു ...
     അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു...'ഇത് സാറിന്‍റെ ക്ലാസ് റൂമല്ല ,ശബ്ദം ഇത്തിരി കുറച്ചാല്‍ കൊള്ളാo ..എന്നിട്ട് പെട്ടന്ന് അവള്‍ പറഞ്ഞു ...ഇന്നത്തെ തലമുറ..എന്ത് നഷ്ട്ടപെട്ടാലും അത് ഇന്നത്തെ തലമുറയുടെ കുഴപ്പമാണല്ലോ ..lack of human values,moral values...സെമിനാറിന് ഇനിയും ഉണ്ട് ഒരുപാട് ടോപികുകള്‍ .....തലമുറക്കല്ല  കുഴപ്പം, കുഴപ്പം  മനുഷ്യര്‍ക്കാണ് ...
     അത് പറയുമ്പോള്‍ അവളുടെ മുഖത്തു  ഇതുവരെ കാണാത്ത ഒരു ഭാവമായിരുന്നു....
എന്തോ ഒന്നും പറയാന്‍ തോന്നിയില്ല...ജനലിലൂടെ പുറത്തേക്കു നോക്കിയിരുന്നു..4 ദിവസം മുമ്പ്  നടന്ന നാഷണല്‍ സെമിനാറിന്റെ  ബാനര്‍  അപ്പോഴും അവിടെ ഉണ്ടായിരുന്നു... 
കോഫി ഹൗസില്‍ നിന്ന് പിരിയുമ്പോള്‍ പുറത്തെ ചൂട് കുറഞ്ഞിരുന്നു..
 ഈ ചെറിയ നഗരത്തിന്റെ മനോഹാരിത മുഴുവന്‍ ഈ വൈകുന്നേരം ആവാഹിക്കുന്നത് പോലെ ..
ദിവസത്തിന്റെ  മുഴുവന്‍ ഭംഗിയും ഒളിഞ്ഞിരിക്കുന്നത് വൈകുന്നേരങ്ങളിലാണെന്ന് തോന്നി പോകുന്നു......

തിരികെ നടന്നപ്പോള്‍ ആണ് ഓര്‍ത്തത്‌....... .,ലൈബ്രറിയില്‍ ഒന്നു കയറണം  ,കുറച്ചു പുസ്തകങ്ങള്‍ റിന്യു ചെയ്യാനുണ്ട്.അവസാനത്തെ ഡേറ്റ് കഴിഞ്ഞു ഒരാഴ്ച്ച ആയി....ഇനിയും വൈകിയാല്‍ ,ഇനി രണ്ടു മൂന്ന് ദിവസം പബ്ലിക് ഹോളിഡെ സ്  ആണ്...ലൈബ്രറി ക്ലോസ്  ചെയ്യരായി..റോഡു ക്രോസ് ചെയ്യുമ്പോഴാണ് ഒരു ആള്‍കൂട്ടം ശ്രദ്ധിച്ചത് ..ആരോ അപകടത്തില്‍ പെട്ടതാണ്..വാച്ചിലേക്ക് നോക്കി  ,ഒട്ടും സമയമില്ല..റോഡു ക്രോസ് ചെയ്തു ധൃതിയില്‍  നടന്നു ....പെട്ടന്നുള്ള നടത്തമായത്  കൊണ്ടു എതിരെ വന്ന ബസ് ശ്രദ്ധിച്ചില്ല ....പിന്നെ ഒന്നും ഓര്‍ക്കാന്‍ കഴിയുന്നില്ല ...എല്ലായിടത്തും ചോരയുടെ ചുവപ്പ്...പിന്നെ പിന്നെ ആ ചുവപ്പ്  കറുപ്പിന് വഴിമാറി..മിനുട്ടുകള്‍ ,മണിക്കുറുകള്‍....,...ഒന്നുമറിയില്ല...

അപ്പോഴും അഴിക്കാത്ത ബാനര്‍  കാറ്റില്‍  ചെറുതായി ഇളകുന്നുണ്ടായിരുന്നു...

പകലിനെ വേര്‍പിരിഞ്ഞു പോകുന്നത് കൊണ്ടാണോ എന്നറിയില്ല...അസ്തമയ  സൂര്യനു അന്ന് ഒരു ശോക ഭാവമായിരുന്നു ....ആ ശോകത്തിന്റെ ചുവപ്പ് കൂടി കൂടി വന്നു കൊണ്ടിരുന്നു...!!!!!!!!!!
                           




Tuesday, December 25, 2012

ഡയറിക്കുറിപ്പുകള്‍ ....


ഇവിടെ ഈ നരച്ച നഗരത്തില്‍  ഒരിക്കലും ഗുല്‍മോഹര്‍ പൂത്തിരുന്നില്ല ....
പക്ഷെ എല്ലാ രാത്രികളിലും നക്ഷത്രങ്ങള്‍ പെയ്തിറങ്ങിയിരുന്നു ,ഏറ്റവും മനോഹരമായ രീതിയില്‍ രാത്രി പ്രകാശിച്ചിരുന്നു..പക്ഷെ എനിക്കും ആകാശത്തിനും ഇടയിലുള്ള മറ എന്നെ പുറം ലോകവുമായി വേര്‍തിരിച്ചിരുന്നു...
                            ഈ തിരക്കിട്ട നഗരത്തില്‍ ഭയവും ഏകാന്തതയും എന്നെ 
തീര്‍ത്തും ഒറ്റപ്പെട്ടവളാക്കുന്നു.....നഗരത്തിന്റെ ഒച്ചയും ബഹളവുമില്ലാത്ത തികച്ചും ഏകാന്തമായ ഒരിടത്താണ് ഞാനിപ്പോള്‍............  ......           
                              എവിടെ നിന്നോ ഒരു ഗസലിന്റെ ഈണം ......
കേട്ട് കിടന്നപ്പോ ഉറങ്ങി പോയത് എപ്പോഴാണെന്നറിയില്ല...
മാസങ്ങള്‍കിടയില്‍ എപ്പോഴെങ്കിലുമാണ്  ഇത് പോലെ ഉറങ്ങുന്നത്....
ഡിസംബറിലെ മരവിപ്പിക്കുന്ന തണുപ്പാണ് വിളിച്ചുണര്‍ത്തിയതു .
ഉറക്കം കൈയ്യോഴിഞ്ഞിട്ടും രാത്രിയിലെ ഗസലിന് കാതോര്‍ത്തു കിടന്നു...
പുറത്തു എവിടെയോ കന്‍സ്ട്ട്രക്ഷന്‍ വര്‍ക്ക് നടക്കുന്ന ശബ്ദം കാതിലേക്ക് ഇരച്ചു കയറുന്നു...
പുതപ്പു തലവഴി മൂടി പിന്നെയും കിടന്നു മണിക്കുറുകള്‍ ....ദിവസത്തിന്റ അവസാനമാവാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ട്...

Monday, October 29, 2012

ഓര്‍മ്മകള്‍........ ....



പുറത്തു മഴ ആര്‍ത്തിരമ്പി പെയ്യുകയാണ്.....
മഴത്തുള്ളികള്‍ മത്സരിച്ചു മുഖത്തും കൈകളിലും തട്ടി തെറിച്ചു വീഴുന്നു....
ഇവിടെ വന്നതിനു ശേഷം ആദ്യമായാണ് മഴ......
എന്തു മാത്രം നനഞ്ഞു തീര്‍ത്ത  മഴകളാണ് കടന്നു പോയത്..
കോളേജ് വരാന്തകളിലൂടെ ,ലൈബ്രറിയുടെ ജനലഴികളിലൂടെ കണ്ടു തീര്‍ത്ത മഴകളുടെ ഓര്‍മ്മകള്‍ ഇനിയും ബാക്കി..
പെയ്യാന്‍ മടിച്ച മഴപോലെ അറിയാതെ പോയ പ്രണയത്തിന്‍റെ ഓര്‍മ്മകളാണ് ഈ മഴ .....

ഓരോ മഴയും വീണ്ടും വീണ്ടും ഓര്‍മകളെ കയറുരി വിടുന്നു..

ഒടുവിലി കവിതയും
കണ്ണുന്നീരും 
മഴ നനഞ്ഞു പോയി...
ഒടുവിലി പ്രണയവും
കാത്തിരിപ്പും 
വിരഹിനിയുടെ അവസാന 
ശേഷിപ്പുകള്‍ മാത്രമായി.......

Tuesday, October 16, 2012

കവിത മഴ




1.ഒടുവിലത്തേത്................


              ഏറ്റവും നിശബ്ദമായ
              നിമിഷം നീ ആഗ്രഹിച്ചു...
              ആസ്വദിച്ചു കൊള്ളുക
               ഈ നിശബ്ദത ....
               ഇത് നിനക്കായി എന്‍റെ
               ഒടുവിലത്തേത് ....
               ഇതെന്‍റെ മരണമാണു..
               നീ അറിയാതെ പോയ
               എന്‍റെ പ്രണയവും.......







2. പ്രണയിക്കാപ്പെടാത്തവള്‍........ .., .................


               പ്രണയിക്കാപ്പെടാത്തതായിരുന്നു
               അവളുടെ വേദന..
               തിളങ്ങുന്ന കണ്ണുകള്‍, കറുത്ത നിറം...
               നീണ്ട മുടി.....

               പ്രണയിക്കാപ്പെടാത്തതായിരുന്നു
               അവളുടെ വേദന..

               പലക്കുറി മുറിഞ്ഞ
               എന്‍റെ കൈത്തണ്ടയിലെ
               പച്ച ഞരമ്പുകള്‍ കണ്ടിട്ടും......
               തിളങ്ങുന്ന കണ്ണുകളില്‍
               വിഷാദച്ചായ കലര്‍ത്തി
                അവള്‍ പറഞ്ഞു....
             പ്രണയിക്കാപ്പെടാത്തതാണെന്‍റെ  വേദന !!





3.  ഓര്‍മ്മ ............

            സ്നേഹം മരിച്ചപ്പോള്‍ ,
            വേദന ഒരു ഓര്‍മ്മയായി..
            കണ്ണ്ന്നീര്‍ അത്ഭുതവും ....

            സ്വപ്നങ്ങള്‍ മരിച്ചപ്പോള്‍,
             പ്രണയം വെറും മൂന്നക്ഷരം ...
            നീയോ.!!!!!!!!!!

            കണ്ണ്ന്നീരിന്‍റെ നനവില്ലാത്ത ...
           വേദനയില്ലാത്ത..
           ഓര്‍മ്മകളില്‍ ഒന്നുമാത്രം............