Monday, October 29, 2012

ഓര്‍മ്മകള്‍........ ....



പുറത്തു മഴ ആര്‍ത്തിരമ്പി പെയ്യുകയാണ്.....
മഴത്തുള്ളികള്‍ മത്സരിച്ചു മുഖത്തും കൈകളിലും തട്ടി തെറിച്ചു വീഴുന്നു....
ഇവിടെ വന്നതിനു ശേഷം ആദ്യമായാണ് മഴ......
എന്തു മാത്രം നനഞ്ഞു തീര്‍ത്ത  മഴകളാണ് കടന്നു പോയത്..
കോളേജ് വരാന്തകളിലൂടെ ,ലൈബ്രറിയുടെ ജനലഴികളിലൂടെ കണ്ടു തീര്‍ത്ത മഴകളുടെ ഓര്‍മ്മകള്‍ ഇനിയും ബാക്കി..
പെയ്യാന്‍ മടിച്ച മഴപോലെ അറിയാതെ പോയ പ്രണയത്തിന്‍റെ ഓര്‍മ്മകളാണ് ഈ മഴ .....

ഓരോ മഴയും വീണ്ടും വീണ്ടും ഓര്‍മകളെ കയറുരി വിടുന്നു..

ഒടുവിലി കവിതയും
കണ്ണുന്നീരും 
മഴ നനഞ്ഞു പോയി...
ഒടുവിലി പ്രണയവും
കാത്തിരിപ്പും 
വിരഹിനിയുടെ അവസാന 
ശേഷിപ്പുകള്‍ മാത്രമായി.......

Tuesday, October 16, 2012

കവിത മഴ




1.ഒടുവിലത്തേത്................


              ഏറ്റവും നിശബ്ദമായ
              നിമിഷം നീ ആഗ്രഹിച്ചു...
              ആസ്വദിച്ചു കൊള്ളുക
               ഈ നിശബ്ദത ....
               ഇത് നിനക്കായി എന്‍റെ
               ഒടുവിലത്തേത് ....
               ഇതെന്‍റെ മരണമാണു..
               നീ അറിയാതെ പോയ
               എന്‍റെ പ്രണയവും.......







2. പ്രണയിക്കാപ്പെടാത്തവള്‍........ .., .................


               പ്രണയിക്കാപ്പെടാത്തതായിരുന്നു
               അവളുടെ വേദന..
               തിളങ്ങുന്ന കണ്ണുകള്‍, കറുത്ത നിറം...
               നീണ്ട മുടി.....

               പ്രണയിക്കാപ്പെടാത്തതായിരുന്നു
               അവളുടെ വേദന..

               പലക്കുറി മുറിഞ്ഞ
               എന്‍റെ കൈത്തണ്ടയിലെ
               പച്ച ഞരമ്പുകള്‍ കണ്ടിട്ടും......
               തിളങ്ങുന്ന കണ്ണുകളില്‍
               വിഷാദച്ചായ കലര്‍ത്തി
                അവള്‍ പറഞ്ഞു....
             പ്രണയിക്കാപ്പെടാത്തതാണെന്‍റെ  വേദന !!





3.  ഓര്‍മ്മ ............

            സ്നേഹം മരിച്ചപ്പോള്‍ ,
            വേദന ഒരു ഓര്‍മ്മയായി..
            കണ്ണ്ന്നീര്‍ അത്ഭുതവും ....

            സ്വപ്നങ്ങള്‍ മരിച്ചപ്പോള്‍,
             പ്രണയം വെറും മൂന്നക്ഷരം ...
            നീയോ.!!!!!!!!!!

            കണ്ണ്ന്നീരിന്‍റെ നനവില്ലാത്ത ...
           വേദനയില്ലാത്ത..
           ഓര്‍മ്മകളില്‍ ഒന്നുമാത്രം............
           
 

Thursday, October 11, 2012

രാത്രിമഴ


രണ്ടു വര്‍ഷങ്ങള്‍ക്  മുമ്പുള്ള ഒരു   മഴകാലം .............കൃത്യമായി  പറഞ്ഞാല്‍  അതെ  2 വര്‍ഷങ്ങള്‍ .........
ഇ  രണ്ടു  വര്‍ഷങ്ങള്കിടയില്‍  എന്തെല്ലാം  മാറ്റങ്ങളാണ്   ജീവിതത്തില്‍  സംഭവിച്ചത് ............
ഇന്ന് എഴുതാനായി  ബ്ലോഗ്‌ വീണ്ടും തുറന്നപോള്‍  മനസിലേക് വരുന്നത്  പഴയ ഓര്‍മകളാണ് .
നഷ്ടപെട്ട  മഴക്കലങ്ങളെ  കുറിച്ചുള്ള  ഓര്‍മ്മകള്‍ . ..........
പ്രണയത്തിന്റെയും  വിരഹത്തിന്റെയും  പിന്നിട്ട  ഒരു  വലിയ മഴക്കാലത്തെ  പറ്റിയുള്ള  ഓര്‍മ്മകള്‍ ...........


ഇപ്പോള്‍ തോന്നുന്നു പ്രണയം ഒരു ശാപമാണെന്നു...
നഷ്ടപെട്ട എന്‍റെ ഒരായിരം രാത്രികളെ അത് ഓര്‍മ്മിപ്പിക്കുന്നു..

പകലുകളില്‍ മഴയെ മോഹിച്ചും...
രാത്രികളില്‍ നക്ഷത്രങ്ങള്‍  പൊഴിയുന്നത് സ്വപ്നം കണ്ടും.... പ്രണയം പൂത്തു തളിര്‍ത്ത നാളുകള്‍......

വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിട്ടും അന്നത്തെ ആ വേദനയുടെ നീറ്റല് മാത്രം
മായാതെ ...ഇടയ്ക്കിടയ്ക്ക് ഓര്‍മ്മപെടുത്തലുകലായി മനസിലേക്ക് വന്നു കൊണ്ടേയിരിക്കുന്നു
....
അപ്പോഴൊക്കെ വിരഹം കവിതകളായി രൂപാന്തരം കൊള്ളുകയായി...
എല്ലാ രാത്രികളിലും ഞാന്‍ പ്രണയത്തെ ശപിച്ച് കണ്ണുകളില്‍ ഉറകത്തെ  ആവാഹിക്കാന്‍ ശ്രമികുമായിരുന്നു..
എല്ലാ പ്രഭാതങ്ങളിലും പ്രണയം എന്നെ അതിന്‍റെ മാതുര്യം കാണിച്ചു മോഹിപ്പികുമായിരുന്നു...

എല്ലാ രാത്രികളിലും ഞാന്‍ മരിക്കുവാന്‍  ആഗ്രഹിച്ചു...
എല്ലാ രാത്രികളിലും മരണം ഒരു തെരുവ് വേശ്യയെ പോലെ അതിന്‍റെ ചുവപിച്ച ചുണ്ടുകളാല്‍ എന്നെ വശികരികാന്‍ ശ്രമികുമായിരുന്നു..
അപ്പോഴൊകെ പ്രണയം എന്നെ പിന്തിരിപിച്ചു കൊണ്ടേയിരുന്നു,അതിന്‍റെ  മോഹന വലയത്തില്‍
പിന്നെയും രാത്രികള്‍ ബാക്കിയായി...............mazha...