Wednesday, December 26, 2012

ഒരു അസ്തമയത്തിന്‍റെ വേര്‍പ്പിരിയല്‍ ...

                                            
                                              

                                          അതൊരു വൈകുന്നേരമായിരുന്നു .ഏപ്രില്‍ മാസത്തെ ചൂടിലും കോഫി ഹൗസിലിരുന്നു  കാപ്പി കുടിക്കാന്‍ ഒരു രസം തോന്നി...
അവളെന്നോട് എന്തൊക്കെയോ പറയുന്നുണ്ട്.റഷ്യന്‍  നോവലിസ്റ്റ് ദസ്ത്യൊവസ്കിയില്‍ തുടങ്ങി ഇപ്പോള്‍ കോഫി ഹൗസിലെ കട്ട്ലെടിന്റെ രുചിയെ കുറിച്ചാണ് പറയുന്നത്....
എങ്ങനെയാണ് ഇവള്‍ക് ഒരേ സമയം ഒട്ടും ബന്ധമില്ലാത്ത കാര്യങ്ങളെ കുറിച്ച് ഇങ്ങനെ സംസാരിക്കാന്‍ കഴിയുന്നത്....
ഈ പെണ്‍ക്കുട്ടികളെല്ലാം ഒരു വല്ലാത്ത നിഗൂഡതയാണു..എന്താണെന്നു വ്യക്ത്തമായി പറയാന്‍ കഴിയാത്ത എന്തോ ഒന്ന്...

നാഷണല്‍ സെമിനാറിലും  തകര്‍ത്തുവെന്ന് കേട്ടല്ലോ..??
എന്തായിരുന്നു ടോപ്പിക്ക് ?? അവള്‍ പെട്ടന്ന് ചോദി ച്ചു ...

കറ്റ്ലെറ്റില്‍  നിന്ന് എത്ര പെട്ടന്ന്  നാഷണല്‍ സെമിനാറില്‍ എത്തുമെന്ന് വിചാരിച്ചില്ല....
     ഒഹ് !!! 
   അറിയാതെ നാവില്‍ നിന്ന് ചാടി പോയതാണ്..
ഇനി  പിണ ക്കമാവും പിന്നെ പരിഭവം ...
സത്യത്തില്‍ പ്രേമിക്കാന്‍ പുറപ്പെടുമ്പോള്‍ ഇങ്ങനെയൊക്കെ ആണെന്നറി ഞ്ഞിരുന്നെങ്കില്‍ ഒന്ന് കൂടി ആലോചിച്ചേനെ ...
 പക്ഷെ വിചാരിച്ചതു  പോലെ ഒന്നും നടന്നില്ല...
അവള്‍ കട്ട്ലെറ്റ്  തീര്‍ക്കുന്ന തിരക്കിലായിരുന്നു..
.
ഞാന്‍ പെട്ടന്ന് പറഞ്ഞു.. "lack of human values in modern society"
ആഹാ !! ഇതൊരു കോമണ്‍ ടോപ്പിക്ക് അല്ലെ...ഇതിലെന്താ തകര്‍ക്കാന്‍......... ....അവള്‍ ഗൗരവത്തില്‍  പറഞ്ഞു...
ഹം ...!!വിവരമില്ലെങ്കിലും ചിലപ്പോഴൊക്കെ ഇവള്‍ ഇതുപ്പോലെ ഓരോന്ന് ചോദിക്കും..

        'എത്ര കോമണ്‍  ആയാലും ഇത്രയും റെലവന്‍റെ ആയ ടോപ്പിക്ക് വേറെ ഇല്ല..'പിന്നെ നിങ്ങളെ പോലെയുള്ള ഇന്നത്തെ തലമുറക്ക് നഷ്ട്ടപെട്ടു കൊണ്ടിരിക്കുന്നതും ഇത് തന്നെയാണല്ലോ...!!!പെട്ടന്ന് എന്തോ ആവശം ശരിരമാകെ വന്നു നിറഞ്ഞു ...
     അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു...'ഇത് സാറിന്‍റെ ക്ലാസ് റൂമല്ല ,ശബ്ദം ഇത്തിരി കുറച്ചാല്‍ കൊള്ളാo ..എന്നിട്ട് പെട്ടന്ന് അവള്‍ പറഞ്ഞു ...ഇന്നത്തെ തലമുറ..എന്ത് നഷ്ട്ടപെട്ടാലും അത് ഇന്നത്തെ തലമുറയുടെ കുഴപ്പമാണല്ലോ ..lack of human values,moral values...സെമിനാറിന് ഇനിയും ഉണ്ട് ഒരുപാട് ടോപികുകള്‍ .....തലമുറക്കല്ല  കുഴപ്പം, കുഴപ്പം  മനുഷ്യര്‍ക്കാണ് ...
     അത് പറയുമ്പോള്‍ അവളുടെ മുഖത്തു  ഇതുവരെ കാണാത്ത ഒരു ഭാവമായിരുന്നു....
എന്തോ ഒന്നും പറയാന്‍ തോന്നിയില്ല...ജനലിലൂടെ പുറത്തേക്കു നോക്കിയിരുന്നു..4 ദിവസം മുമ്പ്  നടന്ന നാഷണല്‍ സെമിനാറിന്റെ  ബാനര്‍  അപ്പോഴും അവിടെ ഉണ്ടായിരുന്നു... 
കോഫി ഹൗസില്‍ നിന്ന് പിരിയുമ്പോള്‍ പുറത്തെ ചൂട് കുറഞ്ഞിരുന്നു..
 ഈ ചെറിയ നഗരത്തിന്റെ മനോഹാരിത മുഴുവന്‍ ഈ വൈകുന്നേരം ആവാഹിക്കുന്നത് പോലെ ..
ദിവസത്തിന്റെ  മുഴുവന്‍ ഭംഗിയും ഒളിഞ്ഞിരിക്കുന്നത് വൈകുന്നേരങ്ങളിലാണെന്ന് തോന്നി പോകുന്നു......

തിരികെ നടന്നപ്പോള്‍ ആണ് ഓര്‍ത്തത്‌....... .,ലൈബ്രറിയില്‍ ഒന്നു കയറണം  ,കുറച്ചു പുസ്തകങ്ങള്‍ റിന്യു ചെയ്യാനുണ്ട്.അവസാനത്തെ ഡേറ്റ് കഴിഞ്ഞു ഒരാഴ്ച്ച ആയി....ഇനിയും വൈകിയാല്‍ ,ഇനി രണ്ടു മൂന്ന് ദിവസം പബ്ലിക് ഹോളിഡെ സ്  ആണ്...ലൈബ്രറി ക്ലോസ്  ചെയ്യരായി..റോഡു ക്രോസ് ചെയ്യുമ്പോഴാണ് ഒരു ആള്‍കൂട്ടം ശ്രദ്ധിച്ചത് ..ആരോ അപകടത്തില്‍ പെട്ടതാണ്..വാച്ചിലേക്ക് നോക്കി  ,ഒട്ടും സമയമില്ല..റോഡു ക്രോസ് ചെയ്തു ധൃതിയില്‍  നടന്നു ....പെട്ടന്നുള്ള നടത്തമായത്  കൊണ്ടു എതിരെ വന്ന ബസ് ശ്രദ്ധിച്ചില്ല ....പിന്നെ ഒന്നും ഓര്‍ക്കാന്‍ കഴിയുന്നില്ല ...എല്ലായിടത്തും ചോരയുടെ ചുവപ്പ്...പിന്നെ പിന്നെ ആ ചുവപ്പ്  കറുപ്പിന് വഴിമാറി..മിനുട്ടുകള്‍ ,മണിക്കുറുകള്‍....,...ഒന്നുമറിയില്ല...

അപ്പോഴും അഴിക്കാത്ത ബാനര്‍  കാറ്റില്‍  ചെറുതായി ഇളകുന്നുണ്ടായിരുന്നു...

പകലിനെ വേര്‍പിരിഞ്ഞു പോകുന്നത് കൊണ്ടാണോ എന്നറിയില്ല...അസ്തമയ  സൂര്യനു അന്ന് ഒരു ശോക ഭാവമായിരുന്നു ....ആ ശോകത്തിന്റെ ചുവപ്പ് കൂടി കൂടി വന്നു കൊണ്ടിരുന്നു...!!!!!!!!!!
                           




No comments:

Post a Comment