Sunday, December 30, 2012

ഇന്നത്തെ കാലത്ത് ........



തിരിച്ചു നടന്നപ്പോള്‍ ഇടവഴി മുഴുവന്‍ ചെളി പിണ്ടിയായി  കിടക്കുന്നു..
ഇത് വഴി തന്നെയാണ് അയാള്‍ വന്നതും ,അപ്പോള്‍ ഇങ്ങനെ തന്നെയായിരുന്നോ??
ഓര്‍മ്മ കിട്ടുന്നില്ലല്ലോ...എപ്പോഴാണ് മഴ പെയ്തത്...അതോ പോന്നപോള്‍ മഴ ഉണ്ടായിരുന്നോ??? ഓര്‍മ്മകള്‍ എവിടെയാണ് കൈവിട്ടു പോകുന്നത് ....
തല മരവിക്കുന്നത് പോലെ...!!!

                           രാവിലെ പോന്നപ്പോള്‍ അമ്മ കുട തന്നിരുന്നു...
പക്ഷെ കുട ???എന്താണ് സംഭവിക്കുന്നത് ??...
വഴിയിലങ്ങനെ എത്ര നേരം നിന്നു  എന്നറിയില്ല....

കുഞ്ഞ് ഇവിടെ നിക്കെണോ??? അമ്മ പേടിച്ചിരിക്കെണ് ..വേഗം അങ്കട് ചെന്നോളു ....

ഗൊവിന്ദെട്ടന്റെ പെട്ടന്നുള്ള ശബ്ദം  അയാളില്‍ ഞെട്ടലുണ്ടാകി...തലയിലെന്തോ പൊട്ടി ചിതറിയത് പോലെ .....

ഗൊവിന്ദെട്ടന്‍ മുമ്പേ നടന്നോളു ..ഞാന്‍ വന്നോളാം ....

മം ....ചെരുപ്പ് ഊരി കയ്യില്‍ പിടിച്ചോ ..ചെളിയില്‍ പൂണ്ടു പോവണ്ട ...
പിന്നെ കുഞ്ഞേ ...കഴിഞ്ഞത് കഴിഞ്ഞു..ഇന്നത്തെ ഈ കാലത്ത് ഇതൊക്കെ  പതിവാ ..കുഞ്ഞതോര്‍ത്തു ഇങ്ങനെ...
ഗൊവിന്ദെട്ടെന്‍ പറഞ്ഞത്    മുഴുവനാക്കാതെ നിര്‍ത്തി..പിന്നെ ഒന്നും മിണ്ടാതെ ഇരുള് വീഴാന്‍ തുടങ്ങിയ വഴിയിലൂടെ പതുക്കെ നടന്നു നീങ്ങി ....

"ഇന്നത്തെ കാലത്ത് ഇതൊക്കെ പതിവാ "..എത്ര ലാഘവത്തോടെ അയാളത് പറഞ്ഞു...

ചെരുപ്പ് ഊരി  പതുക്കെ നടന്നു...തണുത്ത മണ്ണ് കാലില്‍ അമര്‍ന്നപ്പോള് എന്തോ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ...മഴ ചാറാന്‍ തുടങ്ങിയിരുന്നു...

അമ്മ വാതില്‍ക്കെ തന്നെ കാത്തു നിക്കുന്നുണ്ടായിരുന്നു...
നീ മഴ നനഞ്ഞോ ?കുട എവിടെ???

ഉത്തരമൊന്നും പറഞ്ഞില്ല...അവര്‍ ഉത്തരമൊന്നും പ്രതിക്ഷിച്ചിരുന്നുമില്ല..
പതുക്കെ ഒന്നും മിണ്ടാതെ സാരി തലപ്പ്‌ കൊണ്ട് തല തുടച്ചു തന്നു .. കാലു കഴുകാന്‍ വെള്ളം എടുത്തു തന്നപ്പോള്‍ ...അവരുടെ മുഖത്തു എന്തോ പെട്ടന്നൊരു ഭയം...

"  നിന്റെ ചെരുപ്പ്"   അമ്മയുടെ ശബ്ദം ഇടറിയിരുന്നു...
"ചെരുപ്പ്" ....അയാള്‍ ഓര്‍ക്കാന്‍ ശ്രമിച്ചു..

പിന്നെ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി..കസേരയില്‍ ഇരുന്നു...

താഴെ അപ്പു വരച്ച ചിത്രങ്ങള്‍ ചിതറി കിടന്നിരുന്നു...
പല നിറത്തിലുള്ള ചിത്രങ്ങള്‍..... ..,....പൂക്കള്‍ പുഴകള്‍........,.....നിറങ്ങളുടെ ഉത്സവം തീര്‍ത്ത പോലെ...പച്ച,മഞ്ഞ,ചുവപ്പ്..റോസ് ....

റോസ്........

ഇളം റോസ് നിറത്തിലുള്ള അവളുടെ ചുണ്ടുകള്‍ ..മനസ്സിലേക്ക് പെട്ടന്ന് വന്നത് അതാണ്‌ ....
പിന്നെ ആ ഓര്‍മ്മ മോര്‍ച്ചറിയിലെ കറുത്തു കരുവാളിച്ച ചുണ്ടുകളുടെതായി  മാറി....അതവള്‍ തന്നെയായിരുന്നോ???
വീണ്ടും തല മരവിക്കുന്നത് പോലെ.......
ഇന്നത്തെ കാലത്ത് ഇതൊക്കെ പതിവാ ".. ഗോവിന്ദെട്ടന്റെ  ശബ്ദം തലയിലിരുന്നു മുഴുങ്ങുന്നത് പോലെ...

പുറത്തു മഴ കൂടിക്കൊണ്ടിരുന്നു....കട്ടിലില്‍ മഴയുടെ ശബ്ദവും കേട്ട് കിടന്നപ്പോള്‍ ഓര്‍ത്തത്‌ മുഴുവന്‍ ഇ രാത്രി സമാധാനമായി ഉറങ്ങാന്‍ കഴിയുന്നവരെ കുറിച്ചായിരുന്നു...
 എപ്പോഴോ ഉറങ്ങിയപ്പോള്‍ അയാള്‍ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു മഴക്കാലം  സ്വപ്നം കാണുകയായിരുന്നു...മഴയുടെ താളവും ശ്രവിച്ചു അമ്മയുടെ മടിയില്‍ കിടക്കുകയായിരുന്നു അയാളപ്പോ ...
പുറത്തെ ബഹളം കേട്ടാണ്  ഉണര്‍ന്നത്..നേരം വെളുത്തോ ????അയാള്‍ ക്ലോക്കിലേക്ക് നോക്കി...12 മണി ആകാന്‍ പോകുന്നതെയോള്ളൂ ....
താഴെ അമ്മയും ചേച്ചിയും എല്ലാരുമുണ്ട്...എന്താ കാര്യം...???അയാള്‍ അമ്മയെ നോക്കി...അമ്മയുടെ കണ്ണുകള്‍ താഴെ എല്ലാം നഷ്ടപെട്ട പോലെ ഇരിക്കുന്ന ഗോവിന്ദെട്ടേന്‍റെ മുഖത്ത് വന്നു നിന്നു ....

അയാള്‍ ഒന്നും മനസിലാകാതെ അമ്മയെ വീണ്ടും നോക്കി...
മോനേ ...ഗോവിന്ദന്റെ മകള് ഇതുവരെ കോളേജില്‍ നിന്ന് വന്നട്ടില്ല...
ഇതുവരെ അന്വേഷിക്കുകയായിരുന്നു...ഒരു വിവരവുമില്ല..അമ്മ പറഞ്ഞു നിര്‍ത്തി....

അപ്പോഴേക്കും മഴ നിന്നിരുന്നു...എന്തോ ഒരു നിശബ്ദത അവിടെ തളം കെട്ടി നിന്നിരുന്നു ...ഓര്‍മ്മ വച്ച കാലം മുതല്‍ ഗൊവിന്ദെട്ടെനും മകളും വീട്ടിലെ ഒരു അംഗങ്ങളെ  പോലെ തന്നെയായിരുന്നു...

നേരം വെളുക്കാറായപ്പോഴേക്കും വീടിന്റെ   മുറ്റം നിറയെ ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു....
അയാള്‍ മുറിയില്‍ തന്നെ ഇരിക്കുകയായിരുന്നു.....അത്രയും ബഹളത്തിന്റെ ഇടയിലും അയാള്‍ ഉറങ്ങാന്‍ ശ്രമിക്കുകയായിരുന്നു...എത്ര ശ്രമിച്ചിട്ടും അടുത്ത് വരാന്‍  കൂട്ടാക്കാത്ത ഒരു വാശി ക്കാരിയെ പോലെയായിരുന്നു ഉറക്കം അയാള്‍ക്ക്‌ ..........

ദിവസങ്ങള്‍ കഴിഞ്ഞു....
ആയാളാ  മുറിയില്‍ തന്നെ ഒതുങ്ങി കൂടാന്‍ ശ്രമിക്കുകയായിരുന്നു..
ഇടയ്ക്കു അയാളുടെ അമ്മ മാത്രം ഒന്നും മിണ്ടാതെ മകന്റെ അടുത്ത് കുറച്ചു നേരം വന്നിരിക്കുമായിരുന്നു...

ഗൊവിന്ദെട്ടന്റെ മകളുടെ മരവിച്ച ശരിരം കോളേജിന്റെ കുറച്ചു ദൂരെയുള്ള കുറ്റിക്കാട്ടില്‍ നിന്നും കിട്ടിയട്ടും അധികം ദിവസമായിട്ടുണ്ടായിരുന്നില്ല ..

അന്ന് വൈകുന്നേരം അയാള്‍ ആ മുറിയില്‍ നിന്ന് പുറത്തിറങ്ങി...ഇട വഴി എത്തിയപ്പോളാണ്  എതിരെ വരുന്ന ഗൊവിന്ദെട്ടനെ ശ്രദ്ധിച്ചത്...
വെറും 4 ദിവസം കൊണ്ടായാള്‍ പടു കിളവനെ പോലെയായിരിക്കുന്നു...അയാളെ   കണ്ടപ്പോ ഗോവിന്ദന്‍റെ കണ്ണ് നിറഞ്ഞു...
 അയാളുടെ മുഖത്ത് അപ്പോള്‍ തികച്ചും നിര്വികര്യത ആയിരുന്നു...
പിന്നെ...അയാള്‍ ഒന്ന് നിര്‍ത്തിയട്ടു  പറഞ്ഞു തുടങ്ങി ...കഴിഞ്ഞത് കഴിഞ്ഞു..ഇന്നത്തെ ഈ കാലത്ത് ഇതൊക്കെ  പതിവാ  ഗൊവിന്ദെട്ടാ ..!!!!!!!! ഇനി അതോര്തിങ്ങനെ...

ഇടുത്തി വീണത്‌ പോലെയുള്ള ഗോവിന്ദന്റെ മുഖം അയാള്‍ കുറച്ചു നേരം നോക്കി നിന്നൂ .....
പിന്നെ അയാളുമാ ഇരുട്ടില്‍ പതുക്കെ പോയി മറഞ്ഞു...!!!!!!!













5 comments: